top of page

കോട്ടയം പഴയ സെമിനാരി സ്ഥാപകന്‍ സഭാ ജോതിസ്സ് അഭിവന്ദ്യ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമ ദ്വിശതാബ്ദിയോട് അനുബന്ധിച്ച് ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക നൽകുന്ന സഭാ ജ്യോതിസ് സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ നിർവ്വഹിച്ചു. വിവിധ തലങ്ങളിൽ പഠിക്കുന്ന മികവ് തെളിയിച്ചവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ആർത്താറ്റ് അരമനയിൽവെച്ചു നടന്ന ചടങ്ങിൽ ഭദ്രാസനത്തിലെ വൈദീകരും, ഫുജൈറ ഇടവകയിലെ പ്രതിനിധികളും പങ്കെടുത്തു.

സഭാ ജോതിസ്സ് സ്കോളര്‍ഷിപ്പിന്‍റെ വിതരണോദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു

bottom of page